മൌനത്തില്‍ ...
പറഞ്ഞതും പറയാനിരുന്നതും
പറയേണ്ടിയിരുന്നതും
നീ അറിഞ്ഞത് എന്റെ മൌനത്തിലൂടെ ....
എന്നിട്ടും ഇപ്പോള്‍ മാത്രമെന്തേ
ഈ മൌനം നിന്നെ അസ്വസ്ഥനാക്കുന്നു?
"നിന്റെ മൌനത്തിനും ഒരു സംഗീതത്തിന്റെ
താളമുണ്ടെ"ന്നും ആ താളം
"നിന്റെ ഹൃദയത്തിന്റെ താള"മാണെന്നും
നീ ഒരിക്കല്‍ പറഞ്ഞിരുന്നു
ഓര്‍മ്മകള്‍ മറക്കാനും മറവികള്‍ കുത്തി നോവിക്കാനും
ഉള്ളതാകുമ്പോള്‍
വാക്കുകള്‍ മരണം കൊതിക്കുന്നു....
ഉടല് കീറി, രക്തം ചിന്തി
വാക്കുകള്‍ വഴിവക്കില്‍...