2012 നവംബർ 18, ഞായറാഴ്‌ച



മൌനത്തില്‍ ...

പറഞ്ഞതും പറയാനിരുന്നതും
പറയേണ്ടിയിരുന്നതും 
നീ അറിഞ്ഞത് എന്റെ മൌനത്തിലൂടെ ....

എന്നിട്ടും ഇപ്പോള്‍ മാത്രമെന്തേ 
ഈ മൌനം നിന്നെ അസ്വസ്ഥനാക്കുന്നു?


"നിന്റെ മൌനത്തിനും ഒരു സംഗീതത്തിന്റെ 
താളമുണ്ടെ"ന്നും ആ താളം 
"നിന്റെ ഹൃദയത്തിന്റെ താള"മാണെന്നും 
നീ ഒരിക്കല്‍ പറഞ്ഞിരുന്നു 

ഓര്‍മ്മകള്‍ മറക്കാനും മറവികള്‍ കുത്തി നോവിക്കാനും 
ഉള്ളതാകുമ്പോള്‍ 
വാക്കുകള്‍ മരണം കൊതിക്കുന്നു....

ഉടല്‍ കീറി, രക്തം ചിന്തി 
വാക്കുകള്‍ വഴിവക്കില്‍...







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ